ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് എൻ എസ് മാധവൻ. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മൗനം പാലിച്ച് ഇരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായെത്തിയതെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.
‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് എനിക്ക് അയാളെ ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം നല്ലതാണ്. സുരേഷ് ഗോപിയുടെ മനാനുഷികത എല്ലാവരും കണ്ടതാണ്. നേക്കൂ, മലയാളത്തിലെ ബാക്കി ഒരു സൂപ്പര്‍ സ്റ്റാറുകളും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ല. സ്വന്തം പാര്‍ട്ടിയായ ബിജെപിയാണ് പൃഥ്വിയെ ആക്രമിച്ചത്. എന്നിട്ടും അദ്ദേഹം പിന്തുണച്ചു. വിദ്വേഷപരമായ ബിജെപി എന്ന പാര്‍ട്ടിയില്‍ സുരേഷ് ഗോപി അധികകാലം തുടരില്ലെന്നാണ് ഞാന്‍ കരുതുന്നത്.’എൻ എസ് മാധവൻ കുറിച്ചു.
I like Suresh Gopi despite his politics. Everything else about him is good. His humanism is shining. Look, except for him, no other super star, came out in support for Prithvi Raj – who was cyber bullied by his own BJP. I don’t think he will last in that toxic setup for long. ?♂️ pic.twitter.com/kwJ4Vd00IE
— N.S. Madhavan (@NSMlive) May 28, 2021
Post Your Comments