പുതുതലമുറയിലെ ഭാര്യാ ഭർത്താക്കന്മാർക്ക് ശക്തമായ സന്ദേശവുമായെത്തുകയാണ് ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും, മല്ലു കഫേ റേഡിയോയും ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി സാമുവൽ നിർമ്മിച്ച ഈ ചിത്രം, ടിക്ക് ടോക്കിലൂടെ ഗുണ്ട ബിനു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ശരത്ത് ഉണ്ണിത്താൻ എന്ന മിമിക്രി ആർട്ടിസ്റ്റ് ആദ്യമായി സംവിധാനം ചെയ്യുന്നു. ഡാളസ് ജങ്ഷൻ ചാനലിൽ ടെലികാസ്റ്റ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
അമേരിക്കൻ മലയാളികളായ അജോ സാമുവൽ, സീതു റോബിൻ, ആഷിഷ്, പ്രിൻസ് ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം, കൊച്ചിൻ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സന്ദേശ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻവെൻ്റീവ് ഷോർട്ട് ഫിലിമിൽ മൂന്നാം സ്ഥാനവും, മികച്ച സൗണ്ട് മിക്സിംഗിനുള്ള അവാർഡും ബെറ്റർ ഹാഫ് നേടിയിരുന്നു. ലോകത്തെ മികച്ച ഏഴ് ഷോർട്ട് ഫിലിം ഫെസ്റ്റീവലിലേക്ക് ചിത്രം തിരഞ്ഞെടുക്കുകയും ചെയ്തു.
ദീപുവിനും [അജോ സാമുവൽ] ഭാര്യയ്ക്കും [സീതു റോബിൻ] കുട്ടികൾ ഇല്ല. അതു കൊണ്ട് തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിന് പഴയ ഊഷ്മളത ഇല്ല. ദീപു മറ്റ് പെൺകുട്ടികളുടെ സാമീപ്യം കൊതിച്ചപ്പോൾ, ഭാര്യ തന്നെ ദീപു അവഗണിക്കുന്നതിൽ വേവലാതിപ്പെട്ടു. തൻ്റെ വേദന അവൾ കൂട്ടുകാരിയുമായി പങ്കിട്ടു. ദീപു അപ്പോൾ മറ്റ് പെൺകുട്ടികളെ തേടിയിറങ്ങിക്കഴിഞ്ഞിരുന്നു. സുഹൃത്തായ അച്ചായൻ [ആഷിഷ് ] ജെസിക്ക എന്ന പെൺകുട്ടിയെ റെഡിയാക്കി കൊടുത്തു. ഒരു ഹോട്ടൽ മുറിയിൽ അവർ കണ്ടുമുട്ടി. അവിടെ വെച്ച്, തൻ്റെ ഭർത്താവിനെ ചീകിൽസിക്കാനുള്ള പണത്തിനാണ് താൻ വേശ്യാവൃത്തി ചെയ്യുന്നതെന്ന ജെസിക്കയുടെ വാക്കുകൾ കേട്ട് ദീപു ഞെട്ടി. അവൻ്റെ മനസ്സിനെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. അയാൾ ജെസിക്കയ്ക്ക് പണം നൽകിയിട്ട് വീട്ടിലെത്തി. അവിടെ അവന് പുതിയ അനുഭവങ്ങളാണ് ജീവിതം സമ്മാനിച്ചത്. ദീപുവായി അജോ സാമുവലും, ഭാര്യയായി സീതു റോബിനും, അച്ചായനായി ആഷിഷും ഗംഭീര പ്രകടനമാണ് നടത്തിയത്.
ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും, മല്ലു കഫേ റേഡിയോയും,ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി സാമുവൽ നിർമ്മിക്കുന്ന ബെറ്റർ ഹാഫ് ,ശരത്ത് ഉണ്ണിത്താൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി, എഡിറ്റിംഗ്, ഗ്രാഫിക്സ്, വി എഫ് എക്സ്, സൗണ്ട് ഡിസൈൻ, ടൈറ്റിൽ, ഡി.ഐ-സാമുവൽ അലക്സാണ്ടർ, മിക്സിംഗ്. മാസ്റ്ററിംഗ് -എറിക് ജോൺസൻ,സിംഗർ – റിൻസോ റോയ്, അസോസിയേറ്റ് ക്യാമറ – പ്രിൻസ് ജോസഫ്, സെക്കൻ്റ് ക്യാമറ (കേരളം) – രാഹുൽ തങ്കച്ചൻ, പി.ആർ. ഒ- അയ്മനം സാജൻ.
അജോ സാമുവൽ, സീതു റോബിൻ, ഹിമി ഹരിദാസ്, ആഷിഷ് ജേക്കബ് തെക്കേടത്ത്, പ്രിൻസ് ജോസഫ്, ബേബി റോസ് റോബിൻ ,ഷിബിറോയ്, വിസ്മയ എസ്. കാതറിൻ ആൻ ആഷിഷ്, റോഷൻ റോയ്, മാസ്റ്റർ കലിബ് ആഷിഷ് എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ
Post Your Comments