
ഷൂട്ടിങ് നിർത്തിവെച്ചതോടെ സിനിമാതാരങ്ങൾ എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ ഇരിപ്പാണ്. ഇപ്പോഴിതാ ക്രിക്കറ്റ് കളിച്ച് സമയം ചിലവഴിക്കുകയാണ് ചാക്കോച്ചൻ. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ് ഈ ക്രിക്കറ്റ് കളിയുടെ വീഡിയോ നടൻ പങ്കുവച്ചത്. ബൗളിങ് പരിശീലനം നടത്തുകയാണ് ചാക്കോച്ചൻ.
നിരവധി താരങ്ങളും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. ‘എന്നെ പഞ്ഞിക്കിടാൻ അല്ലെ’ എന്നായിരുന്നു സഞ്ജുവിനോട് ചാക്കോച്ചന്റെ മറുപടി.
https://www.instagram.com/p/CPaz9lWAGDr/?utm_source=ig_web_copy_link
Post Your Comments