ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ടായ മത്സരാർത്ഥി സൂര്യ മേനോന് എതിരെ കുറച്ചുദിവസങ്ങളായി സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സഹതാരം കിടിലം ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്.
ബിഗ് ബോസ് എന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണെന്നും മത്സരങ്ങള്‍ക്കു ശേഷം യാതൊരു വ്യക്തിവിരോധവും തങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ലെന്നും ഫിറോസ് പറഞ്ഞു. സൂര്യയെ ഇത്തരത്തില്‍ ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്നും ഫിറോസ് ചോദിക്കുന്നു.
ഫിറോസിന്റെ വാക്കുകൾ
“സൂര്യയുടെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണം പോയ്ക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല. സൂര്യയ്ക്കെതിരെ മാത്രമല്ല, ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാര്‍ഥിക്കുമെതിരെ എതിര് ആര്മികള് വന്ന് വലിയ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാനില്ല. നിങ്ങള്‍ കരുതുംപോലെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും ഏറ്റവും മികച്ച സുഹൃത്തുക്കളാണ്. ടാസ്കുകളില് പരസ്പരം മത്സരിക്കുകയാണെന്ന ബോധത്തോടെയാണ് ഞങ്ങള്‍ മത്സരിച്ചത്. പുറത്തിറങ്ങിയപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിട്ടാണ് ഇരിക്കുന്നത്.
അതിനിടെ ഒരു പെണ്‍കുട്ടിയെ ഒരുപാടങ്ങ് ഉപദ്രവിക്കുന്നതിന്റെ കാര്യം എന്താണ്? എന്താണ് സൂര്യ ചെയ്ത തെറ്റ്? ഞങ്ങള്‍ മത്സരാര്‍ഥികളോട് ആരോടും സൂര്യ മോശമായി പെരുമാറിയിട്ടില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടോ ചെയ്തിട്ടോ ഇല്ല. ബിഗ് ബോസില്‍ ഒരാളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെപ്പോലും പലരും മോശം പറയുന്നെന്നാണ് സൂര്യ പറഞ്ഞത്. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ മാത്രമാണ്.”എന്നും ഫിറോസ് പറഞ്ഞു.
Post Your Comments