ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി ധ്വനിയുടെ ആത്മഹത്യ വാർത്തയുടെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ദിവസങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റിവായിരുന്ന റൂബി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന സംശയത്തിലാണ് ഇവർ. റൂബിയുമായുള്ള സൗഹൃദത്തെക്കുറിച്ചു തുറന്നു പറയുകയാണ് ബിഗ് ബോസ് താരം ജസ്‌ല.
നിന്നെപോലെ സ്ട്രോങ് ആയൊരാള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയതേയില്ലെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജസ്ല പറയുന്നു
read also: താങ്കളുടെ ഉള്ളിൽ ജാതീയത ഉള്ളത് കൊണ്ടാണ് എന്റെ പേര് കാണുമ്പോൾ അങ്ങനെ തോന്നുന്നത് ; രജിത് മേനോൻ
കുറിപ്പ് പൂർണ്ണ രൂപം
‘വേദനിക്കുന്നു പ്രിയപ്പെട്ടവളെ..അവസാന നാളുകളില്‍ പിണങ്ങിയാണ് നീ പോയത്… എനിക്ക് വേണ്ടി നീ വഴക്കിട്ടയാളോട് ഞാന്‍ ക്ഷമിച്ചു എന്ന കാരണം…കാരണം ഇത്ര നിസാരമായിരുന്നു.. അന്ന് ഹാര്‍ട് അറ്റാക് വന്ന് നീ കിടന്നപ്പോ.. ഞാന്‍ ചങ്ക് പെടച്ചാണ് കാണാന്‍ വന്നത്.. സോഷ്യൽ മീഡിയ തന്ന സൗഹൃദമാണെങ്കിലും തളര്‍ച്ചയില്‍ നല്ലവാക്ക് പറഞ്ഞവളാണ് നീ..വര്‍ഷങ്ങളായി കണ്ടിട്ട്….നിന്നെപോലെ സ്ട്രോങ് ആയൊരാള്‍… ആത്മഹത്യ ചെയ്യുമെന്ന് കരുതിയതേയില്ല…ആദരാഞ്ജലികള്‍.. റൂബി’
Post Your Comments