
സെല്‍ഫി ചോദിച്ച് എത്തിയ സ്ത്രീയെക്കൊണ്ട് നടുറോഡിൽ വെച്ച് പുഷ്അപ്പ് എടുപ്പിച്ച ബോളിവുഡ് നടൻ മിലിന്ദ് സോമനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. തെരുവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മിലിന്ദിന് അടുത്തേക്ക് എത്തിയ സ്ത്രീ സെൽഫി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സെൽഫി എടുക്കണമെങ്കിൽ പത്ത് പുഷ്അപ്പ് ചെയ്യണം എന്ന് നടൻ ആവശ്യപ്പെടുകയും, ഉടൻ അവർ അത് അനുസരിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ മിലിന്ദ് തന്നെയയാണ് പങ്കുവെച്ചത്.
എന്നാൽ വീഡിയോ വൈറലായതോടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു.
https://www.instagram.com/p/CPX_7zSncUs/?utm_source=ig_web_copy_link
Post Your Comments