വാപ്പയുടെയും ഉമ്മയുടെയും ദാമ്പത്യ സ്നേഹത്തിന്റെ ആഴം പറഞ്ഞു നടന് ദുല്‍ഖര്‍ സല്മാന്. താന്‍ കണ്ടിട്ടുള്ള യമണ്ടന്‍ പ്രണയം എതാണെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ഒരു എഫ്എം പ്രോഗ്രാമില്‍ ദുല്‍ഖര്‍ സല്മാന് മമ്മൂട്ടിയുടെയും, അദ്ദേഹത്തിന്റെ ഭാര്യയായ സുല്‍ഫത്ത് മമ്മൂട്ടിയുടെയും സ്നേഹത്തെക്കുറിച്ച് പരാമര്‍ശിച്ചത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്ക്കുമ്പോള് ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന വേറിട്ട പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച് നോക്കുമ്പോള്‍ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ സല്മാന് പങ്കുവയ്ക്കുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍
“ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല. എന്റെ സഹോദരി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു നാള് നിന്നിരുന്നു. അന്ന് വാപ്പയും, ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും, കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാന്‍ കണ്ടിട്ടുള്ള യമണ്ടന്‍ പ്രണയം. അല്ലാതെ എന്റെ സ്റ്റൈലിലുള്ള ന്യൂജെന്‍ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല”. ദുല്‍ഖര്‍ സല്മാന് പറയുന്നു.
Post Your Comments