CinemaGeneralLatest NewsMollywoodNEWS

റിയാലിറ്റി ഷോ എന്താണെന്ന് ചോദിച്ച താരപുത്രന്‍: പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് അനുശ്രീയ്ക്ക് പറയാനുള്ളത്!

പുള്ളി സിനിമയില്‍ ചെയ്ത ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല

പ്രണവ് മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയാണ് നടി അനുശ്രീ. ‘ആദി’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് അനുശ്രീയുടെ തുറന്നു പറച്ചില്‍. പ്രണവിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചും അനുശ്രീ ഒരു അഭിമുഖത്തില്‍  പങ്കുവയ്ക്കുന്നു.

“ലാല്‍ സാറിന്റെ മകന്‍ ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്. സെറ്റിലെ പല പെരുമാറ്റവും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്, ഇത് തന്നെയാണോ മോഹന്‍ലാല്‍ സാറിന്റെ മകന്‍ എന്ന രീതിയില്‍ അപ്പു ചേട്ടനെ നോക്കി അതിശയപ്പെട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നു അതിലും ജാഡ എനിക്ക് ഉണ്ടെന്ന്.അപ്പു ചേട്ടനെ ഇമോഷണല്‍ സീനില്‍ ഗ്ലിസറിടാന്‍ പഠിപ്പിച്ചത് ഞാനാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി എത്ര വലിയ നടനാണ്‌ എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന്. പുള്ളി സിനിമയില്‍ ചെയ്ത ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്.തിയേറ്ററില്‍ കണ്ടപ്പോഴാണ് വിസ്മയിച്ചു പോയത്.  എന്നെക്കുറിച്ച് അപ്പു ചേട്ടന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. റിയാലിറ്റി ഷോയിലൂടെ വന്നതാണ്‌ എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നായി അടുത്ത ചോദ്യം. ശരിക്കും ഞാന്‍ ഞെട്ടി. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് മോഹന്‍ലാല്‍. അങ്ങനെ അപ്പു ചേട്ടനുമായി അഭിനയിച്ചപ്പോഴുണ്ടായ കുറെയേറെ നല്ല മൂഹുര്‍ത്തങ്ങള്‍ ഓര്‍മ്മയിലുണ്ട്”. അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button