വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയിലെത്തി എക്സ്പീരിയന്‍സ് ആക്ട്രസ് എന്ന നിലയില്‍ സിനിമയിലെ തന്റെ മൂന്നാം ഘട്ടം അതി മനോഹരമാക്കി കൊണ്ടിരിക്കുന്ന ശാന്തി കൃഷ്ണ എന്ന അഭിനേത്രി സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച സ്നേഹ നിധിയായ മകളെക്കുറിച്ച് തുറന്നു പറയുകയാണ്. നടി അഹാന കൃഷ്ണ കുമാര്‍ തന്റെ തിരിച്ചു വരവിലെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചപ്പോള്‍ ആ മകളെ സ്വന്തം മകളെന്ന നിലയില്‍ താലോലിക്കുകയാണ് ശാന്തി കൃഷ്ണ. അഹാനയുടെ അച്ഛനോടും അമ്മയോടും അവളെ തനിക്ക് തരുമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ ആ ചോദ്യം അവര്‍ സീരിയസായി എടുത്തില്ലെന്നും, അങ്ങനെ എടുത്തിരുന്നേല്‍ അഹാനയെ താന്‍ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ശാന്തി കൃഷ്ണ പറയുന്നു.
“അഹാന എനിക്ക് മകളെ പോലെയാണ്. എപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍. ഞാന്‍ അവളെ അങ്ങ് എടുത്തോട്ടെ എന്ന് അവളുടെ അച്ഛനും അമ്മയോടും ചോദിച്ചതാണ്. ഒരു പക്ഷേ അവര്‍ ആ ചോദ്യം സീരിയസായി എടുത്തു എനിക്ക് തരാമെന്നു പറഞ്ഞിരുന്നേല്‍ ഞാന്‍ അങ്ങ് കൊണ്ടുപോയേനെ. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അഹാനയെ. സിനിമയിലെ എന്റെ മൂന്നാമത്തെ തിരിച്ചു വരവില്‍ അവള്‍ ആണ് എന്റെ കഥാപാത്രത്തിന് മകളായി വന്നത്. സിനിമയിലല്ല ജീവിതത്തിലും അവള്‍ എനിക്ക് എന്റെ മകള്‍ ആണ്”. ശാന്തി കൃഷ്ണ പറയുന്നു.
Post Your Comments