വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമോ?, മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേ?; അനുശ്രീ

അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തില്‍ പറഞ്ഞ പലരെയും കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് ഇപ്പോള്‍ തിരുത്തിപ്പറയിക്കാനായി

എണ്ണംപറഞ്ഞ വേഷങ്ങൾകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം പുതിയ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറായി സിനിമയില്‍ മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്ന് അനുശ്രീ പറയുന്നു. വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ലെന്നും മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേഎന്നിലും അനുശ്രീ ചോദിക്കുന്നു.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ.

‘ലാല്‍‌ ജോസ് സിനിമയില്‍ നായികയായി വന്ന ആളെന്ന നിലയില്‍ സിനിമയില്‍ എനിക്കൊരു ഗോഡ് ഫാദര്‍ ഉണ്ടായിരുന്നു. സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കകാലങ്ങളിൽ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തില്‍ പറഞ്ഞ പലരെയും കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് ഇപ്പോള്‍ തിരുത്തിപ്പറയിക്കാനായി. അതാണെന്റെ സന്തോഷം. അനുശ്രീ പറഞ്ഞു.

‘സിനിമയില്‍ നടിമാര്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ട്. ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. ജീവിക്കാനുള്ള വഴിഎന്നതിനേക്കാൾ ഉപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേ’?. അനുശ്രീ ചോദിക്കുന്നു.

Share
Leave a Comment