CinemaGeneralMollywoodNEWS

പാര്‍വതി ഇന്നും എന്‍റെ മുന്നില്‍ ഒരേയൊരു കാര്യത്തിനു കൈനീട്ടും, കാരണം ഇതാണ്: ദേവന്‍ പറയുന്നു

പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോക്ലേറ്റിന്റെ കാര്യം മറന്നു

സിനിമയില്‍ താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയിട്ടില്ലെന്നും അതിനു ഒരു കാരണമുണ്ടെന്നും താന്‍ അഭിനയിച്ച പഴയകാല ഒരു ഹിറ്റ് സിനിമയുടെ അനുഭവം പങ്കുവച്ചുകൊണ്ട് ദേവന്‍ പറയുന്നു.

നടന്‍ ദേവന്‍റെ വാക്കുകള്‍

“ഭരതേട്ടന്‍ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി ഞാന്‍ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി. അതിന്റെ ചിത്രീകരണത്തിനിടെ എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം ഞാന്‍ പാര്‍വതിയോട് പറഞ്ഞു. പോയിട്ട് വരുമ്പോള്‍ ഞാന്‍ കിറ്റ്‌കാറ്റ് കൊണ്ടുവരാമെന്ന്. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. പാര്‍വതിയാണേല്‍ കിറ്റ്‌ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ. കണ്ടിട്ടില്ല. പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോക്ലേറ്റിന്റെ കാര്യം മറന്നു. സിനിമയിലെ എന്‍റെ നായികയ്ക്ക് ഒരു കിറ്റ്ക്യാറ്റ് വാങ്ങാന്‍ കഴിയാതിരുന്ന ഞാന്‍  എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയി. പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്ക്യാറ്റിനു കൈനീട്ടും ദേവന്‍ പറയുന്നു”.

shortlink

Related Articles

Post Your Comments


Back to top button