
ടെലിവിഷൻ ഷോ ബിഗ്‌ബോസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയാണ് സൂര്യ ജെ മേനോൻ. സോഷ്യൽ മീഡിയയിൽ നിരവധി ആരധകരാണ് സൂര്യയ്ക്കുള്ളത്. ഷോ അവസാനിപ്പിക്കുന്നതിന് തൊട്ടു മുൻപ് തന്നെ സൂര്യ മത്സരത്തിൽ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സൂര്യ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്.
‘താനും തൻ്റെ കുടുംബവും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന് സൂര്യ പറയുന്നു. തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്’ എന്നും സൂര്യ ചോദിക്കുന്നു.
നിരവധി പേരാണ് സൂര്യയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരു ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ആക്രമിക്കാൻ പാടില്ലെന്ന് ചിലർ കമന്റ് ചെയ്യുന്നു.
Post Your Comments