
പൃഥ്വിരാജിന്റെ പേരിൽ വലിയതോതിൽ ചർച്ച നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ച് താരം. മണിരത്നം ഒരുക്കിയ ‘ഉണരൂ’ എന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. 1984ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ ഫോട്ടോയാണ് താരം പങ്കുവെച്ചിട്ടുള്ളത്. സിനിമയിൽ മോഹൻലാലും സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ക്യാമറമാന് രാമചന്ദ്രബാബുവിനും രവി കെ ചന്ദ്രനും മണിരത്നത്തിനും സമീപം സിഗരറ്റ് പുകച്ചു നില്ക്കുന്ന സുകുമാരനെ ഫോട്ടോയില്‍ കാണാം.
‘ലാലേട്ടന്, അച്ഛന്, മണിരത്നം സര്, രവി ഏട്ടന് എന്നിവര്‍ ഉണരൂ സെറ്റില്‍. ഈ ചിത്രം തന്നതിന് ഒരുപാട് നന്ദി രവിയേട്ട’, എന്നാണ് ചിത്രത്തോടൊപ്പം പൃഥ്വി കുറിച്ചത്.
https://www.instagram.com/p/CPZ5L1jgshg/?utm_source=ig_web_copy_link
Post Your Comments