പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ്‌ബോസ് ഷോയിൽ വെച്ച് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിലാണ് അവസാനിച്ചത്. ഇപ്പോൾ ഇരുവർക്കും നില എന്ന് പേരുള്ള ഒരു മകളുമുണ്ട്. ഇപ്പോഴിതാ പേളിയുടെ പിറന്നാൾ ദിനത്തിൽ ശ്രീനിഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
“എന്റെ സുന്ദരിയായ പൊണ്ടാട്ടിയ്ക്ക്, ഞങ്ങളുടെ നില കുട്ടിയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ. നിന്റെ പിറന്നാൾ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞാനെല്ലാം ചെയ്യും. ലവ് യൂ ചുരുളമ്മേ,” ശ്രീനിഷ് കുറിക്കുന്നു.
അമ്മയായതിനു ശേഷമുള്ള ആദ്യ പിറന്നാൾ നിലയ്ക്ക് ഒപ്പം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് പേളി. “ലിറ്റിൽ സൺഷൈനിനൊപ്പമുള്ള എന്റെ പിറന്നാൾ പ്രഭാതം,” എന്ന ക്യാപ്ഷനോടെ മകൾക്കൊപ്പമുള്ള ഒരു ചിത്രവും പേളി ഷെയർ ചെയ്തിട്ടുണ്ട്.
https://www.instagram.com/p/CPYv5chJwfh/?utm_source=ig_web_copy_link
Post Your Comments