തിരുവനന്തപുരം: പ്രതിഷേധത്തെ തുടർന്ന് തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് നൽകിയ ഒഎൻവി സാഹിത്യപുരസ്കാരം പുന:പരിശോധിക്കാൻ തീരുമാനം. പുരസ്കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
മീ ടു ആരോപണ വിധേയനായ വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെതിരെ നിരവധി സാംസ്കാരിക, സിനിമാ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് പുരസ്കാരം പുനഃപരിശോധിക്കാൻ പുരസ്കാര നിർണയ സമിതി നിർദ്ദേശം നൽകിയത്.
Post Your Comments