CinemaGeneralMollywoodNEWS

സിനിമയില്‍ ഞാന്‍ ഇവരോടൊക്കെ തര്‍ക്കുത്തരം പറയാറുണ്ട്‌: തുറന്നു പറഞ്ഞു നിഖില വിമല്‍

'ഭാഗ്യദേവത'യില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ആകെ പേടിയുണ്ടായിരുന്നത് ക്യാമറമാന്‍ വേണുവങ്കിളിനെയായിരുന്നു

സിനിമയില്‍ ചിലരോടൊക്കെ താന്‍ തര്‍ക്കുത്തരം പറയാറുണ്ടെന്നും, അത് ആരോടെക്കെയാണ് പറയുന്നതെന്നും ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് നടി നിഖില വിമല്‍. താന്‍ ആദ്യമായി അഭിനയിച്ച ‘ഭാഗ്യദേവത’ എന്ന സിനിമയില്‍ തനിക്ക് ഏറ്റവും പേടിയുണ്ടായിരുന്ന ഒരു വ്യക്തിയെക്കുറിച്ചും നിഖില തുറന്നു പറയുന്നു.

“എനിക്ക് ഫ്രീഡം ഉള്ളവരോടൊക്കെ ഞാന്‍ തര്‍ക്കുത്തരം പറയാറുണ്ട്. സത്യന്‍ അന്തിക്കാട് അങ്കിളിനോടും, ‘അരവിന്ദന്റെ അതിഥികള്‍’ ചെയ്ത മോഹനേട്ടനോടുമൊക്കെ (സംവിധായകന്‍ മോഹനന്‍) ഞാന്‍ തര്‍ക്കുത്തരം പറയാറുണ്ട്. ഒരിക്കല്‍ സത്യനങ്കിള്‍ വിളിച്ചിട്ട് ‘ഞാന്‍ സത്യന്‍ ആണെന്ന്’ പറഞ്ഞപ്പോള്‍ അതിനു ഞാന്‍ അല്ല എന്ന് പറഞ്ഞില്ലല്ലോ എന്ന് മറുപടി കൊടുത്തു. പിന്നീട് സത്യനങ്കിള്‍ തന്നെ അത് സെറ്റ് മുഴുവന്‍ പാട്ടാക്കി. ‘ഭാഗ്യദേവത’യില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ആകെ പേടിയുണ്ടായിരുന്നത് ക്യാമറമാന്‍ വേണുവങ്കിളിനെയായിരുന്നു. വേണുവങ്കിള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ കരയും. ഞാന്‍ ഏറ്റവും കൂടുതല്‍ തര്‍ക്കുത്തരം പറയുന്നത് മോഹനേട്ടനോടാണ്. അത് വല്ലാത്തൊരു സ്വാതന്ത്ര്യമാണ്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയില്‍ അങ്ങനെയുള്ള നിരവധി മൂഹുര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്”. നിഖില വിമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button