GeneralLatest NewsMollywoodNEWSSocial Media

‘വീട്ടിൽ കഴിയുക, സുരക്ഷിതരായിരിക്കുക’ ; ചിത്രവുമായി മമ്മൂട്ടി

പുതിയ ചിത്രം 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ലുക്ക് ആണോ ഇതെന്ന് ആരാധകര്‍

മലയാളികളുടെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മമ്മൂട്ടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തോടൊപ്പം കോവിഡ് ജാഗ്രത നിർദ്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട് .

‘വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക’ എന്നാണ് മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വ്വ’ത്തിലെ ലുക്ക് ആണോ ഇതെന്ന് ചില ആരാധകര്‍ ചോദിക്കുന്നു. അമല്‍ നീരദ് ചിത്രമായ ഭീഷ്‍മ പര്‍വ്വത്തിന്‍റെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടിയുടെ നായക കഥാപാത്രം.

https://www.instagram.com/p/CPYPVKmMgzK/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button