രാജ്യത്ത് വീണ്ടും കോവിഡ് പിടി മുറുക്കിയതോടെ ജനജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. എല്ലാം പഴയതു പോലെ ആകും എന്ന വിശ്വാസത്തോടെ വീടുകളിൽ തന്നെ സുരക്ഷിതരായായി തുടരുകയാണ് ഏവരും. ഇപ്പോഴിതാ കൊവിഡ് ഇല്ലാത്ത സന്തോഷകരമായ കാലത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെയ്ക്കുകയാണ് നടി ഖുശ്‍ബു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഖുശ്‍ബു തന്റെ മനസ് തുറന്നത്.
‘രണ്ട് വര്‍ഷം മുമ്പ്, ഈ ദിവസം. എന്ത് സന്തോഷകരമായ ദിവസങ്ങള്‍. കൊവിഡില്ല. നിയന്ത്രണങ്ങള്‍ ഇല്ല. ആ സന്തോഷകരമായ ദിവസങ്ങള്‍ തിരിച്ചുവരണം. എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും’ -ഖുശ്‍ബു കുറിച്ചു.
ഭര്‍ത്താവ് സി സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോയും ഖുശ്‍ബു പങ്കുവെച്ചിട്ടുണ്ട്. അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്‍ബു – സുന്ദര്‍ സി താരദമ്പതികൾക്ക്.
Post Your Comments