CinemaGeneralLatest NewsMollywoodNEWS

‘മായനദി’യില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു: ലിജോ ജോസ് പെല്ലിശ്ശേരി

മറ്റൊരു നടന്‍ ചെയ്യേണ്ടിയിരുന്ന വേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്

മലയാളത്തിലെ സംവിധായകരെല്ലാം അഭിനയത്തിലും തിളങ്ങുമ്പോള്‍ അതില്‍ നിന്നൊക്കെ വേറിട്ട്‌ നില്‍ക്കുന്ന കാഴ്ചപാട് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോണി ആന്റണി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരൊക്കെ നടനെന്ന നിലയിലും മലയാള സിനിമയിലെ അവിഭാജ്യഘടകമാണ്.

സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

“കുറച്ചു സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത  ‘മായനദി’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതാണ്. പക്ഷേ ആഷിഖ് കേട്ടില്ല. എന്നെ അഭിനയിക്കാനായി ചിലര്‍ വിളിക്കുമ്പോള്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കിയിട്ട് മാറ്റൊരാളെ നോക്കാനാണ് ഞാന്‍ പറയുന്നത്. ഞാന്‍ ചെയ്ത ‘നായകന്‍’ എന്ന സിനിമയില്‍ എനിക്ക് ചെറിയ ഒരു വേഷം ചെയ്യേണ്ടി വന്നു. മറ്റൊരു നടന്‍ ചെയ്യേണ്ടിയിരുന്ന വേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്. അല്ലാതെ അഭിനയം എന്ന പണി എനിക്ക് തീരെ താല്പര്യമില്ല. അഭിനയം എന്നത് അത്ര നിസാരമായ സംഗതിയല്ല. ഒരുപാട് ക്ഷമയൊക്കെ വേണ്ടുന്ന ഒരു പരിപാടിയാണത്. ഞാന്‍ ആണേല്‍ തീരെ ക്ഷമയില്ലാത്ത ഒരാളാണ്. ഞാന്‍ ചെയ്ത സിനിമകളെല്ലാം ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നീട് സുഹൃത്ത് ബന്ധത്തിന്‍റെ പേരില്‍ പോയി അഭിനയിച്ചതാണ്”.

shortlink

Related Articles

Post Your Comments


Back to top button