രാജ്യമൊട്ടാകെ ആരധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. താരത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മക്കൾക്കും ആരധകർ ഏറെയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് മകൾ സുഹാനയെ കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുഹാനയ്ക്ക് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. ഇപ്പോഴിതാ ഒരു ആരാധകന്റെ വിചിത്രമായ ആവശ്യമാണ് ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ദിവസം സുഹാനയുടെ പിറന്നാൾ ദിനത്തിൽ അമ്മ ഗൗരി ഖാൻ ഒരു ചിത്രം പങ്കുവെച്ചിരുന്നു . മകൾക്ക് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച ഈ ചിത്രത്തിന് താഴെയാണ് ഒരു യുവാവ് സുഹാനയെ വിവാഹം കഴിപ്പിച്ച് തരുമോ എന്നാവശ്യവുമായി എത്തിയത്.
തനിക്ക് മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെന്നും യുവാവ് കമന്റിൽ പറയുന്നു. ” ഗൗരി മാഡം, മകൾ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം,” കമന്റിൽ പറയുന്നു. നിരവധിപേരാണ് ഈ കമന്റ് ചെയർ ചെയ്തത്.
സുഹാനയുടെ ജന്മദിനത്തിൽ ഗൗരി സുഹാനയ്ക്ക് മനോഹരമായൊരു കുറിപ്പിലൂടെ ജന്മദിനാശംസകൾ നേർന്നിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സുഹാനയുടെ ക്വാറന്റൈൻ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രമാണ് ഗൗരി അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
Post Your Comments