ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിനേതാവുമായ മായാവതിയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ നടനെതിരെ പ്രതിഷേധം. ബോളിവുഡ് നടന് റണ്‍ദീപ് ഹൂഡയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. മായാവതിയെക്കുറിച്ച് അശ്ലീല തമാശ പറയുന്ന നടന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം.
പൊതുവേദിയില്‍ താരം സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താന്‍ ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെക്കുറിച്ച് നടന് പറഞ്ഞു തുടങ്ങുന്നത്. ”ഒരിക്കല്‍ മായാവതിയ രണ്ട് കുട്ടികള്‍ക്കൊപ്പം പോവുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന് ഈ കുട്ടികള്‍ ഇരട്ടകളാണോ എന്ന് ചോദിച്ചു. ഇരട്ടകളല്ലെന്നും ഒരാള്‍ക്ക് എട്ടും മറ്റെയാള്‍ക്ക് നാലും വയസാണെന്നും മായാവതി മറുപടി നല്കി. ഒരാള്‍ മായാവതിയുടെ അടുത്തേക്ക് രണ്ടു പ്രാവശ്യം വരാന്‍ തയാറാകുമെന്ന് തോന്നുന്നില്ല എന്ന് അയാള്‍ പറഞ്ഞെന്നുമാണ്” റണ്‍ദീപ് ഹൂഡയുടെ തമാശ.
സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേത് എന്നാണ് വിമര്‍ശനം ഉയരുന്നത്. റണ്‍ദീപ് ഹൂഡയെ അറസ്റ്റു ചെയ്യണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
Post Your Comments