നായകനാകും മുന്‍പ് വില്ലന്‍ വേഷങ്ങളാണ് ബാബു ആന്റണി എന്ന നടനെ മലയാള സിനിമയിലെ താരമാക്കിയത്. ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന മമ്മൂട്ടി ഹീറോയായ സിനിമയിലെ വില്ലന്‍ വേഷം അന്നത്തെ ഒരുപാട് കൊച്ചു കുട്ടികളുടെ പേടി സ്വപ്നമായിരുന്നുവെന്നും തനിക്ക് തമിഴില്‍ ഹിറ്റായ ഒരു സിനിമയില്‍ അവസരം ലഭിക്കുന്നത് ആ സിനിമയിലെ അഭിനയിച്ച വില്ലന്‍ വേഷത്തെ മുന്‍നിര്‍ത്തിയാണെന്നും പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. ഭരതന് സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബാബു ആന്റണിക്ക് നടനെന്ന നിലയില്‍ വലിയ ഇമേജ് ഉണ്ടാക്കിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ‘പൂവിനു പുതിയ പൂന്തെന്നല്‍’.
“തമിഴ് സിനിമയായ ‘കാക്കെ മുട്ടെ’യില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോട് പറഞ്ഞത് ‘നിങ്ങള്‍ക്ക് അവിടെയുള്ള ആരെയെങ്കിലെയും നോക്കിയാല്‍ പോരെ എന്നെ തന്നെ വിളിക്കണോ’ എന്നാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് നിങ്ങളെ തന്നെയാണ് വേണ്ടത് സാര്‍’. ‘പൂവിനു പുതിയ പൂന്തെന്നല്‍’ ഞാന്‍ കുഞ്ഞിലെ കണ്ടിട്ട് പനിച്ച് കിടന്നത് മൂന്നു ദിവസമാണ്. ‘അതിലെ സാറിന്റെ വില്ലന്‍ വേഷം ഇപ്പോള്‍ കാണുമ്പോഴും വല്ലാതെ ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു. സംവിധായകന് മണികണ്ഠന്റെ മറുപടി”.
Post Your Comments