സംവിധായകനെന്ന നിലയിലാണ് വിനീത് ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും ഇപ്പോള്‍ നടനെന്ന നിലയിലും താരം സിനിമയില്‍ കൂടുതല്‍ സജീവമാണ്. അടുത്തിടെ നായകനായി കുറച്ചു നല്ല സിനിമകള്‍ ചെയ്തു തീര്‍ത്ത വിനീത് ശ്രീനിവാസന്‍ സംവിധായകന്‍ എന്ന നിലയില്‍ ‘ഹൃദയം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു. ‘അരവിന്ദന്റെ അതിഥികള്‍’, ‘മനോഹരം’ തുടങ്ങിയ സിനിമകളില്‍ നായക വേഷം ചെയ്തു കഴിഞ്ഞ വിനീത് ചലച്ചിത്ര സംഘടനയായ ‘അമ്മ’യില്‍ വൈകി മെമ്പർഷിപ്പ് എടുത്തതിനെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ്.
“അമ്മയില്‍ വൈകി മെമ്പർഷിപ്പ് എടുത്തതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയ്ക്ക് ശേഷമാണ് ഞാന്‍ അമ്മയില്‍ അംഗമാകുന്നത്. അതിനു മുന്‍പേ മെമ്പർഷിപ്പ് എടുത്തിരുന്നില്ല. ‘സംവിധാനം’ ഫോക്കസ് ചെയ്യാന്‍ ആഗ്രഹിച്ച ഞാന്‍ ഒരു നടനായി മലയാള സിനിമയില്‍ തുടരും എന്നൊന്നും ആദ്യം ചിന്തിച്ചില്ല. അഭിനയമല്ലായിരുന്നു എന്റെ ലക്ഷ്യം. പിന്നീട് ജൂഡിന്‍റെ ‘ഓംശാന്തി ഓശാന’ ചെയ്തു കഴിഞ്ഞപ്പോള്‍ അഭിനയവും കൂടി കൊണ്ടുപോകാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അമ്മയില്‍ അംഗമായത്. ഇതുവരെ ഞാന്‍ ഇരുപതിനകത്ത് സിനിമകളില്‍ മാത്രം അഭിനയിച്ച നടനാണ്”. വിനീത് ശ്രീനിവാസന്‍ പറയുന്നു
Post Your Comments