തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യ പുരസ്‌കാരം നൽകിയതിന് എതിരെ നടിമാരായ പാർവതിയും റിമ കല്ലിങ്കലും. മീ ടു ലൈംഗിക ആരോപണ വിധേയനാണ് വൈരമുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതിന് എതിരെ പാര്‍വതിയും റിമയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘പതിനേഴ് സ്‍ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്‍തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് vs ആർട്ടിസ്റ്റ് ചര്‍ച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ ‘കല’ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും? #adoorgopalakrishnan ഉം ജൂറിയും വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ’ – പാർവതി കുറിച്ചു.
Post Your Comments