
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മണിക്കുട്ടനും ശരണ്യയും. അഭിനയതാക്കൾ എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ശരണ്യയുടെ ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണയും മണിക്കുട്ടന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ്. ഇപ്പോഴിതാ ബിഗ്ബോസ് ഷോ അവസാനിപ്പിച്ച് മടങ്ങി എത്തിയ മണിക്കുട്ടൻ ആദ്യം തന്റെ തങ്കച്ചി ശരണ്യയെ കാണാൻ എത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ വഴി ഇതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തങ്കച്ചിക്കൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് മണിക്കുട്ടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അപ്പോ സഹോ, എങ്ങനുണ്ടായിരുന്നു എക്സ്പീരിയൻസ്?’- എന്ന ശരണ്യ ചോദിക്കുമ്പോൾ മറുപടിയായി മാസ്റ്റർ എന്ന ചിത്രത്തിലെ ‘ലൈഫ് ഈസ് എ കുട്ടി സ്റ്റോറി’ എന്ന പാട്ട് പാടുകയാണ് മണിക്കുട്ടൻ.
നേരത്തെ അരവിന്ദിനൊപ്പം ലൈവിലെത്തിയ മണിക്കുട്ടൻ പ്രേക്ഷകരോട് നന്ദി പറഞ്ഞതും ശ്രദ്ധേയമായി മാറിയിരുന്നു.
https://www.instagram.com/p/CPVUV5spsdl/?utm_source=ig_web_copy_link
Post Your Comments