ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള “ലോക്ക് ” എന്ന ഹ്രസ്വ ചിത്രമാണ് പുത്തൻ സംവിധാന ശൈലിയിലൂടെ ശ്രദ്ധ നേടുന്നത്. ഷോര്‍ട്ട് ഫിലിം സംവിധായകനും ടി സി വി ക്യാമറാമാനുമായ ശിബി പോട്ടോര്‍ ആണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശി അല്‍ത്താഫും മണ്ണുത്തി സ്വദേശിനി സ്മിതയും പറവട്ടാനി സ്വദേശിനി നന്ദനയും അവരവരുടെ വസതികള്‍ ലൊക്കേഷനുകളാക്കി പരസ്പരം കാണാതെ തന്നെ കഥാപാത്രങ്ങളായി. കൂടാതെ ഈ കൊച്ചു സിനിമയുടെ ക്ലൈമാക്‌സില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസ് ഇവര്‍ക്ക് പിന്തുണയുമയുണ്ട്.
മൊബൈല്‍ ഫോണുകള്‍ ക്യാമറകളാക്കി അതാതിടങ്ങളിലായി മകനും സഹോദരനും മേശയും കസേരയുമെല്ലാം ഛായാഗ്രാഹകരായി. വീഡിയോ കോളിലൂടെയുള്ള സംവിധായകന്റെ നിര്‍ദ്ദേശാനുസരണം പല പല ഫ്രെയിമുകളിലായി മൊബൈല്‍ ഫോണില്‍ എടുത്തയച്ച ദൃശ്യങ്ങള്‍, സംവിധായകനായ ശിബി പോട്ടോര്‍ തന്റെ മൊബൈല്‍ ഫോണില്‍ തന്നെ എഡിറ്റ് ചെയ്താണ് ഈ കുഞ്ഞു സിനിമ ഒരുക്കിയത്. കോവിഡ് പ്രതിസന്ധിയിലും മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സിനിമക്ക് മുന്നേറാനാവുമെന്നതിന് നേര്‍ സാക്ഷ്യമാവുകയാണ് ലോക്ക്. ലോക്കഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ലംഘിക്കുന്നതിലൂടെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപായപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ സിനിമ.
https://www.facebook.com/1407110389588241/videos/496238741704840
Post Your Comments