’12 വര്‍ഷം ഒരാളുമായി‌ ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’; ഗോപി സുന്ദര്‍

സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം

സോഷ്യൽ മീഡിയയിൽ സജീവമാണ് സം​ഗീത സംവിധായകന്‍ ​ഗോപി സുന്ദർ. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇരയാകാറുണ്ട്. ഗോപി സുന്ദർ കുറച്ചു ദിവസം മുന്‍പാണ് പങ്കാളിയും ​ഗായികയുമായ അഭയ ഹിരണ്‍മയിക്കു പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചത്. അതിനു താഴെ വന്ന മോശം കമന്റിന് മറുപടിയുമായി ​ഗോപി സുന്ദർ എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടുള്ള മറ്റൊരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

read also: 2 ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്; നടി മഞ്ജുവിന്റെ മരണത്തെക്കുറിച്ചു കിഷോര്‍ സത്യ

‘സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം’ എന്നായിരുന്നു മേഘ ദേവന്‍ എന്ന അക്കൗണ്ടില്‍ നിന്നു കമന്റ് വന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. ”12 വര്‍ഷം ഒരാളുമായി‌ ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് ​ഗോപി സുന്ദര്‍ കുറിച്ചത്. ​

താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് ​ഗോപി സുന്ദറിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.

Share
Leave a Comment