GeneralLatest NewsMollywoodNEWSSocial Media

ഡെന്നീസ് ജോസഫ് അവസാനമായി എഴുതിയത് ഒമറിന്റെ ‘പവർ സ്റ്റാർ’

ഡെന്നീസ് ജോസഫിന്റെ വീട്ടിൽ പോയി സ്‍ക്രിപ്റ്റ് വാങ്ങിച്ചുവെന്ന് ഒമർ ലുലു

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അവസാനമായി തിരക്കഥ എഴുതിയത് സംവിധായകൻ ഒമർ ലുലുവിന്റെ സിനിമയ്ക്കായി. ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിനായാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത്.  ഇപ്പോഴിതാ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സിനിമയുടെ സ്‍ക്രിപ്റ്റ് വാങ്ങിച്ചുവെന്ന വിവരം പങ്കുവെയ്ക്കുകയാണ്  ഒമർ.  തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഇന്നലെ ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് വാങ്ങി, എന്റെ ജീവതത്തില്‍ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാമെന്നും’ ഒമര്‍ ലുലു കുറിച്ചു.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനായെത്തുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. അതിനാൽ തന്നെ തുടക്കം മുതലേ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button