GeneralLatest NewsMollywoodNEWS

പൃഥ്വിരാജിന്റെ ആശയത്തോടല്ല, പ്രധാനമന്ത്രിയുടെ സേവ് ലക്ഷദ്വീപ് എന്ന ആശയത്തോട് യോജിക്കുന്നു; നടന്‍ ദേവന്റെ കുറിപ്പ്

'സേവ് ലക്ഷദ്വീപ് ' എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ലക്ഷദ്വീപിലെ പുതിയ ഭരണ നയങ്ങളാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ മാണ് ഉയരുന്നത്. സേവ് ലക്ഷദ്വീപ് ക്യാമ്പയിന് പിന്തുണയുമായി സിനിമാ താരങ്ങളും എത്തിയതോടെ ചർച്ചകൾ മറ്റൊരു തലത്തിലാണ് മാറി. ഈ വിഷയത്തിൽ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവായ നടന്‍ ദേവൻ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ‘സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല. മറിച്ച് ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പെന്നും അദ്ദേഹം പറയുന്നു.

read also: ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ അഭിനേതാവ് ; ശുദ്ധ ഹാസ്യത്തിന്റെ ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രങ്ങൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

SAVE LAKSHADWEEP ‘ savelakshadweep

ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..’സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്… മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് ‘സേവ് ലക്ഷദ്വീപ്’ എന്ന തലകെട്ടു യോജിക്കുന്നത്..

നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പര്‍ സ്റ്റാര്‍ പ്രിഥ്വിരാജ്, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചി സംവിധാനം ചെയ്ത ‘ അനാര്‍ക്കലി ‘ എന്ന ചിത്രത്തിന്റെ ചിത്രികരണത്തിനിടയില്‍ ഒരു അഭിമുഖത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു… ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിംഗ് ദിവസങ്ങളില്‍ അവര്‍ക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു… അദ്ദേഹത്തിന്റെ വാക്കുകള്‍…. ‘ ഒരു Socio- Political ഉയര്‍ത്തെഴുന്നേല്‍പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാര്‍ എന്നോട് ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു… പക്ഷെ എന്റെ സ്വകാര്യ ചുറ്റുപാടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ‘…

സത്യത്തില്‍ പ്രിഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസര്‍ക്കാരിന് സേവ് ലക്ഷ്ദ്വീപ് എന്നാ ആശയത്തിന് രൂപം കൊടുക്കാന്‍ പ്രേരകമായ ഒരു കാരണം… അദ്ദേഹത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു…

അങ്ങനെയാണ് ലക്ഷദ്വീപ്പിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയില്‍ വളര്‍ത്തിയെടുക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും…

ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു..സാഹിത്യ സംസ്‌കാരിക സിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോഡിയുടെ നയങ്ങള്‍ അല്ല…

shortlink

Related Articles

Post Your Comments


Back to top button