മുംബൈ: യുവ ഛായാഗ്രാഹകൻ ദിൽഷാദ് ( പിപ്പിജാൻ ) അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.
എറണാകുളത്തു ജനിച്ച പിപ്പി സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനോപ്പം ടാർസൻ- ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ് തുടങ്ങി ആറോളം ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു.‘ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. ‘ദ ബ്ലാക്ക് റഷ്യൻ’ എന്ന ഇംഗ്ലീഷ് ചിത്രം പിപ്പിജാനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.
കപിൽ ശർമ്മ പ്രധാനവേഷം ചെയ്ത ‘കിസ് കിസ്കോ പ്യാർ കരു’ എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് ദിൽഷാദ് കോവിഡ് ബാധിതനാവുന്നത്.
Post Your Comments