
മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറിപ്പിന്റെ ഓർമ്മയ്ക്കായുള്ള സാഹിത്യ പുരസ്കാരം മീടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ.
ട്വിറ്ററിലൂടെയാണ് ചിന്മയിയുടെ വിമർശനം. ‘വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതു കണ്ട് അന്തരിച്ച ശ്രീ ഒഎന്‍വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’ എന്നാണ് ചിന്മയി സമൂഹമാധ്യമത്തിൽ പരിഹാസ രൂപേണ കുറിച്ചത്.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
മീ ടു ക്യാംപെയിന്റെ ഭാഗമായി 2018ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. പതിനേഴോളം യുവതികൾ വൈരമുത്തിനു എതിരെ രംഗത്ത് എത്തിയിരുന്നു.
Post Your Comments