GeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ

അനൂപ് മേനോൻ , അജു വർഗീസ്, സുബീഷ് തുടങ്ങി നിരവധി പേരാണ് പൃഥ്വിരാജിന് പിന്തുണയുമായി എത്തിയത്

ലക്ഷദ്വീപിന് അനുകൂലമായി രംഗത്തെത്തിയ നടൻ പൃഥ്വിരാജിന് എതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അനൂപ് മേനോൻ , അജു വർഗീസ്, സുബീഷ് തുടങ്ങി നിരവധി പേർ പൃഥ്വിരാജിന് പിന്തുണയുമായി എത്തി.

ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് കുറിക്കുന്നു. അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണമെന്നും താരം പറയുന്നു.

https://www.instagram.com/p/CPXhyMYpQJF/?utm_source=ig_web_copy_link

പൃഥ്വിരാജിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകളെ ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്നും സുബീഷ് സുധി കുറിക്കുന്നു. നട്ടെല്ലുള്ള നിലപാടുകളുടെ പേരിൽ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തിൽ ഏൽക്കില്ല എന്നും സുബീഷ് കൂട്ടിച്ചേർത്തു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsubishkannur%2Fposts%2F309169787448324&show_text=true&width=500″ width=”500″ height=”644″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

shortlink

Related Articles

Post Your Comments


Back to top button