CinemaGeneralMollywoodNEWS

എനിക്ക് മുന്‍പേ അവര്‍ മറ്റൊരു നായികയെ സമീപിച്ചിരുന്നു: ഹിറ്റ് സിനിമയുടെ അറിയാക്കഥകള്‍ വെളിപ്പെടുത്തി രജീഷ

പക്ഷേ അമ്മ കഥാപാത്രം ആരും ചെയ്യുമെന്ന് ആശയ കുഴപ്പമുണ്ടായി

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ രജീഷ വിജയന്‍ എന്ന നടി കൂടുതല്‍ ജനപ്രീതി നേടിയെടുത്തത് ‘ജൂണ്‍’ എന്ന സിനിമയിലൂടെയായിരുന്നു. ‘ജൂണ്‍’ എന്ന ടൈറ്റില്‍ ക്യാരക്ടറില്‍ നിറഞ്ഞു നിന്ന രജീഷയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന് മികച്ചൊരു വാണിജ്യ വിജയം സമ്മാനിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയ ചിത്രമായ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് രജീഷ വിജയന്‍.

“ജൂണ്‍ എന്ന സിനിമ എന്റെയടുത്ത് വരും മുന്‍പേ മറ്റൊരു നായികയോട് പറഞ്ഞ സിനിമയായിരുന്നു. പക്ഷേ അവര്‍ സ്ക്രിപ്റ്റ് കേള്‍ക്കുകയോ, അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ആ സിനിമയിലെ എന്റെ അച്ഛന്‍ റോള്‍ കിട്ടാന്‍ വളരെ എളുപ്പമായിരുന്നു. ജോജു ചേട്ടന്‍ തന്നെയായിരുന്നു അഹമ്മദ് ഇക്കയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. പക്ഷേ അമ്മ കഥാപാത്രം ആരും ചെയ്യുമെന്ന ആശയ കുഴപ്പമുണ്ടായി. അതിനായി കുറേ ചര്‍ച്ചകള്‍ നടന്നു, ഒരു ന്യൂ ഫേസ് ആകരുതെന്നും, എന്നാല്‍  ഇപ്പോള്‍ സിനിമ ഫീല്‍ഡില്‍ നില്‍ക്കുന്ന വളരെ സുപരിചതയായ നടി ആകരുതെന്നും ഉണ്ടായിരുന്നു. എന്തായാലും എന്റെ അമ്മ കഥാപാത്രമാകാന്‍ യോജിച്ച ആളിനെ തന്നെ കിട്ടി. ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബോന്റെ നായികയായി അഭിനയിച്ച അശ്വതി മാം ആണ് എന്റെ അമ്മയായി അഭിനയിച്ചത്”. രജീഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button