മലയാളത്തിന്റെ പ്രിയ കവി ഒ. എൻ.വി കുറിപ്പിന്റെ തൊണ്ണൂറാം പിറന്നാൾ ദിനമാണിന്നു. പ്രണയ, വിരഹ വേദനകളും പ്രകൃതിയും ഇടകലർന്ന മനോഹരകാവ്യങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ പ്രിയകവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ.
സമൂഹമാധ്യമത്തിൽ ബാലചന്ദ്രമേനോൻ പങ്കുവച്ച കുറിപ്പ്
ഇന്ന് ഒ. എൻ.വി .സാറിന്റെ തൊണ്ണൂറാം പിറന്നാൾ ദിനം …..
എന്തും ഗുരുമുഖത്തു നിന്ന് നേരിട്ട് പഠിക്കണം എന്നത് ഇന്നത്തെ പ്രത്യേക ചുറ്റുപാടിൽ എത്ര കണ്ടു വിലപ്പോവും എന്നറിയില്ല ….എന്നാൽ, എങ്ങിനേയും സിനിമാരംഗത്തു എത്തപ്പെടണം എന്നെ എന്റെ ഉൽക്കടമായ ആഗ്രഹം മനസ്സിലാക്കിയ ,എന്റെ മലയാളം അദ്ധ്യാപകനായിരുന്ന ഓ എൻ വി സാർ യൂണിവേഴ്‌സിറ്റി കോളേജ് മരച്ചുവട്ടിൽ വെച്ച് എന്നോട് പറഞ്ഞത് ഞാൻ ഒന്നോർമ്മിക്കട്ടെ.. ……
READ ALSO: ’12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’; ഗോപി സുന്ദര്‍
“ഞാൻ മനസ്സിലാക്കിയയിടത്തോളം , നിങ്ങളുടെ കഴിവുകൾ കൂടി പരിഗണിക്കുമ്പോൾ….നിങ്ങളുടെ ശരീര ഭാഷയും സംസാരരീതിയുമൊന്നും ഒരു Asst ന് ചേർന്നതല്ല .നിങ്ങളുടെ ‘ ബോസ്’ എന്നും നിങ്ങൾ ആയിരിക്കുന്നതാണ് നല്ലത് . അതിനുള്ള ഏകവഴി തന്റേടമുള്ള ഒരു പത്രപ്രവർത്തകൻ ആവുക എന്നതാണ് .”
JOURNALISM എന്ന വാക്ക് എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്നത് അന്നാണ് .അങ്ങിനെ ഒരു journalist ആയി കോടമ്പാക്കം സിനിമയിൽ തുടക്കം കുറിച്ച ഞാൻ ഇന്നും അങ്ങയുടെയും , കലാസ്നേഹികളുടെയും അനുഗ്രഹത്താൽ കർമ്മ നിരതനായി തുടരുന്നു ……
that’s ALL your honour !
Post Your Comments