തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടിയാണ് സംയുക്ത മേനോൻ. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ താരം ചെയ്തു. ഇപ്പോഴിതാ നടൻ ഇർഷാദിനെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വൂൾഫ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിലെ നടന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു താരം. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
കോവിഡ് സമയത്ത് തനിക്ക് പല രീതിയിലുമുള്ള സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തോട് ഒരു ജ്യേഷ്ഠനോടുള്ള അടുപ്പമാണ് തനിക്കെന്നും നടി പറഞ്ഞു.
സംയുക്ത മേനോന്റെ വാക്കുകൾ:
‘ഈ സിനിമയിൽ ഏറ്റവും അവസാനം ജോയിൻ ചെയ്യുന്നയാൾ ഞാനാണ്. സിനിമയുടെ ഷൂട്ടിങ്ങിന് റെഡി ആയി നിൽക്കുമ്പോഴാണ് ഞാൻ ഈ സിനിമയിൽ ജോയിൻ ചെയ്യുന്നത്. കോവിഡിന്റെ പീക്ക് ആയി നിൽക്കുന്ന സമയത്ത് യാത്ര ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ എനിക്ക് ഇന്റർ സ്റ്റേറ്റ് ട്രാവൽ ഉണ്ടായിരുന്നു. ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചതും കോൺടാക്റ്റ് ചെയ്തതും ഇർഷാദിക്കയാണ്. സാധാരണ ഗതിയിൽ ഒരു സിനിമയുടെ പ്രൊഡക്ഷൻ ടീം ആയിരിക്കും അത്തരം കമ്മ്യൂണിക്കേഷൻസ് നടത്തുക. പക്ഷെ ഇവിടെ ഇർഷാദിക്ക എന്നെ വിളിച്ച് കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത്. അന്ന് സംസാരിച്ചപ്പോൾ മുതൽ ഒരു കോ ആക്ടർ എന്നതിൽ ഉപരി ഒരു ജ്യേഷ്ഠനോടെന്ന പോലെയുള്ള ഇഷ്ടമാണ് ഇർഷാദിക്കയോട് ഉണ്ട്. ആസ് എ പേഴ്സൺ നല്ല ഒരു വ്യക്തിയാണ്, എന്നോട് മാത്രമല്ല എല്ലാവരോടും നന്നായി പെരുമാറുന്ന ഒരു വ്യക്തിയാണ്. ഒരുപാടു ഇഷ്ടം തോന്നുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹം പെർഫോം ചെയ്യുന്നത് കണ്ട് നല്ല പ്രശംസ അദ്ദേഹത്തിന് ലഭിക്കണമെന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു. അത് ആ വ്യക്തിത്വത്തോടുള്ള ഇഷ്ടം കൊണ്ട് കൂടെയാണ്’ – സംയുക്ത പറഞ്ഞു.
Post Your Comments