ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച വിനയ് ഫോര്‍ട്ട് എന്ന നടന് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യനായി തുടങ്ങുന്നത് സിബി മലയില്‍ സംവിധാനം ചെയ്ത ‘അപൂര്‍വരാഗം’ എന്ന ചിത്രത്തിലൂടെയാണ്. താന്‍ ‘അപൂര്‍വരാഗം’ ചെയ്യുമ്പോള്‍ ഭൂമി പിളര്‍ന്നു താഴോട് ഇറങ്ങി പോയെങ്കില്‍ എന്ന മനസ്ഥിതിയോടെയാണ് ചെയ്തതെന്നും അത്രത്തോളം റീടേക്കുകള്‍ എടുക്കേണ്ടി വന്ന സിനിമയായിരുന്നു അതെന്നും പതിനൊന്ന് വര്‍ഷം പിന്നിടുന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വിനയ് ഫോര്‍ട്ട് പറയുന്നു.
“സിബി സാറിന്റെ ‘അപൂര്‍വരാഗം’ ചെയ്യുമ്പോള്‍ ഭൂമി പിളര്‍ന്നു താഴോട്ട് ഇറങ്ങി പോയെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. കാരണം അത്രത്തോളം റീടേക്കുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തെ പോലെ ഡിജിറ്റലില്‍ ചെയ്ത സിനിമയല്ല. ഫിലിം ആയിരുന്നു. അതുകൊണ്ട് എത്രത്തോളം റീ ടേക്കുകള്‍ പോകുന്നുവോ അത്രത്തോളം നിര്‍മ്മാതാവിന് നഷ്ടമാണ്. അപൂര്വരാഗത്തിലെ റോള്‍ ഇന്നും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ അത് സംവിധായകന്റെയും, എഴുത്തുകാരന്റെയുമൊക്കെ വിജയമാണ്. അവര്‍ അത്ര നന്നായി ബില്‍ഡ് അപ് ചെയ്തു നിര്‍ത്തിയിരിക്കുന്നത് കൊണ്ടാണ് അതിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രസക്തമായി നില്‍ക്കുന്നത്”.
Post Your Comments