ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് ടെസ്സ ജോസഫ് . പട്ടാളം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു മലയാള സിനിമയിലേക്കുള്ള ടെസ്സയുടെ അരങ്ങേറ്റം. എന്നാൽ പിന്നീട് സിനിമയിൽ സജീമല്ലാതായെങ്കിലും മലയാളികളുടെ മനസിൽ ഇന്നും ടെസ്സ നിറഞ്ഞു തന്നെ നിൽക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ടെസ്സ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന അനുഭവമാണ് ടെസ്സ പങ്കുവെയ്ക്കുന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ ടെസ്സ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ടെസ്സയുടെ കുറിപ്പ് ഇങ്ങനെ
നിര്‍ത്തൂ എന്ന തലക്കെട്ടിനൊപ്പമാണ് ടെസ്സയുടെ കുറിപ്പ്.‘കുട്ടിയായിരുന്നപ്പോഴും, മുതിര്‍ന്ന സ്ത്രീയായപ്പോഴും എന്നോട് ഒരിക്കലും ആരും പറഞ്ഞിട്ടില്ല, ‘നിന്നെ കാണാന്‍ പെര്‍ഫക്ട്’ ആണ് എന്ന്. അവരുടെ മുന്‍വിധിയോടെയുള്ള കണ്ണുകളില്‍ ഞാനെപ്പോഴും തടിച്ചവളാണ്. അത് മുഖത്ത് നോക്കി പറയുന്നതില്‍ അവര്‍ക്കാര്‍ക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.’‘നിങ്ങളുടെ ശരീരം എങ്ങിനെയായിരിയ്ക്കണം എന്നൊരു നിയമം സമൂഹം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. മെലിഞ്ഞിരിക്കണം.. നിറമുണ്ടായിരിയ്ക്കണം നീണ്ടിരിക്കണം.. വളവുകള്‍ ഉണ്ടായിരിയ്ക്കണം.. സമൂഹത്തിന്റെ ഈ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ ഭൂരിഭാഗം സ്ത്രീകളും ഞാന്‍ തടിച്ചിട്ടാണെന്ന് സ്വയം വിശ്വസിക്കുന്നു.’
‘മറ്റൊരു കാര്യം പ്രായമാവുന്നതാണ്. ഇത് രണ്ടും സ്വാഭാവികവും അനിവാര്യവുമാണ്. ഈ ഒരു സാമൂഹിക സാഹചര്യം പ്രായമാകുന്നത് ആഭികാമ്യമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെറുപ്പമായി കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രായാധിക്യത്തെ ചെറുക്കുകയും, ചെറുപ്പമായി കാണപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളുടെയും മോഡലുകളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത് ശക്തിപ്പെടുത്തുന്നു. തീര്‍ച്ചയായും, അവരുടെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ അവര്‍ ഭീമമായ തുക ചെലവഴിച്ചിട്ടുണ്ടാവും. എന്നാൽ തന്റെ പ്രായം അംഗീകരിക്കുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. അതുപോലെ തന്നെയാണ് സ്വാഭാവികമായി നിങ്ങളുടെ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും.’
ബോഡി ഷെയിമിങിന്റെയും എയ്ജ് ഷെയിമിങിന്റെയും പേരില്‍ അവരുടെ ആത്മവിശ്വാസം നശിപ്പിയ്ക്കുന്നത് നിര്‍ത്തി, സമൂഹത്തെ ബോധവത്കരിക്കാം. എല്ലാത്തിനും ഉപരി നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്.’- ടെസ്സ കുറിച്ചു.
https://www.instagram.com/p/CPNuLu0J6os/?utm_source=ig_web_copy_link
Post Your Comments