CinemaGeneralMollywoodNEWS

ആളുകള്‍ ഏറ്റവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയ്ക്കാണ് കാശ് കിട്ടാതെ പോയതും: റോഷന്‍ ആന്‍ഡ്രൂസ്

എനിക്ക് ഒരുപാട് അഭിനന്ദനം ലഭിച്ച സിനിമയാണത്

റോഷന്‍ ആന്‍ഡ്രൂസ് – ബോബി സഞ്ജയ്‌ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് 2016 – മേയ് അവസാനത്തോടെ പുറത്തിറങ്ങിയ ‘സ്കൂള്‍ ബസ്’. മികച്ച നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ തളര്‍ന്നു പോയ ‘സ്കൂള്‍ ബസ്’ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിടുകയാണ്. ‘കാസനോവ’യ്ക്ക് ശേഷം സംഭവിച്ച മറ്റൊരു വലിയ പരാജയമായിരുന്നു ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘സ്കൂള്‍ ബസ്’.

താന്‍ എക്കാലവും തന്റെ പ്രിയപ്പെട്ട സിനിമയായി കാണുന്ന ‘സ്കൂള്‍ ബസ്’ എന്ന ചിത്രത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചതിങ്ങനെ

“ഞാന്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘സ്കൂള്‍ ബസ്’. എനിക്ക് ഒരുപാട് അഭിനന്ദനം ലഭിച്ച സിനിമയാണത്. പക്ഷേ കാശ് കിട്ടാതെ പോയ സിനിമയാണ്. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം ചില സിനിമകള്‍ക്ക് ഒരു ലൈഫ് ഉണ്ടാകും. എന്നും അത് ചര്‍ച്ച ചെയ്യപ്പെടും. ‘സ്കൂള്‍ ബസ്’ ഇറങ്ങി കഴിഞ്ഞു ഒരുപാട് പേര്‍ ആ സിനിമ മികച്ചതാണ് എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ ചിത്രം ബിസിനസ് പരമായി നിര്‍മ്മാതാവിന് നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമയല്ല. ഞാന്‍ ചെയ്തു ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ചുരുക്കം ചില സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിലൊന്നാണ് സ്കൂള്‍ ബസ്”. റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button