GeneralKollywoodLatest NewsNEWSSocial MediaVideos

ആശുപത്രികളിൽ കിടക്ക ഇല്ല, ഓക്സിജന്റെ അളവ് താഴ്ന്നു കൊണ്ടിരുന്നു ; കോവിഡ് അനുഭവം പങ്കുവെച്ച് നടൻ കാളി

രോഗം വരാതിരിക്കാൻ ശ്രമിക്കുക, വന്നാൽ മനോബലം കൈവിടാതെ ഇരിക്കുക നടൻ കാളി

കോവിഡ് അനുഭവം പങ്കുവെച്ച് തമിഴ് നടൻ കാളി വെങ്കട്ട്. ആശുപത്രിയിൽ കിടക്ക ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ തന്നെ കഴിയേണ്ടി വന്നുവെന്നും, 22 ദിവസങ്ങൾക്കു ശേഷമാണ് കോവിഡ് നെഗറ്റീവ് ആയതെന്നും കാളി പറയുന്നു.

എല്ലാവരും കോവിഡ് വരാതിരിക്കാൻ നോക്കുക, വന്നാലും മനോബലം കൈവിടാതെ ഇരിക്കുക എന്നും കാളി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കാളിയുടെ വാക്കുകൾ:

ഇങ്ങനെയൊരു വീഡിയോ ചെയ്യണോ എന്ന ആശങ്ക എന്നിലുണ്ടായിരുന്നു. നടനും സുഹൃത്തുമായ രമേശ് തിലക് ആണ് എന്റെ അനുഭവങ്ങൾ വീഡിയോയിലൂടെ ലോകത്തിനെ അറിയിക്കൂ എന്ന് നിർബന്ധിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളിൽ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഒരുതവണ ഓക്സിജൻ ലെവൽ 94 എത്തിയിരുന്നു. എന്നാൽ അപ്പോഴൊന്നും ആശുപത്രിയിൽ പോകുന്ന കാര്യം ചിന്തിച്ചില്ല. 84 എത്തിയപ്പോൾ കാര്യങ്ങൾ വഷളായി. അഡ്മിറ്റാകാൻ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹമാണ് രോഗം ബാധിച്ചപ്പോൾ മുതൽ എന്നെ സഹായിച്ചുകൊണ്ടിരുന്നത്.

ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. മരുന്നുകൾ കഴിച്ചു. അങ്ങനെയാണ് ഇതിൽ നിന്നും രക്ഷപ്പെട്ടത്. ഇതിൽ നിന്നും എന്റെ അനുഭവം ഞാൻ പറയാം. ഇത് വരാതിരിക്കാൻ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

വന്നു കഴിഞ്ഞാൽ പേടിക്കരുത്. മനോബലം ഉണ്ടാകണം. രോഗം വന്നു എന്നോർത്ത് വിഷമിച്ച് ഇരിക്കരുത്. ഡോക്ടർമാെര ബന്ധപ്പെടുക, അവർ പറയുന്ന മരുന്ന് കഴിക്കുക.’കാളി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button