നായിക നടിയെന്ന നിലയില്‍ തിരക്കേറി കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഭാഗ്യ നായിക നിഖില വിമല്‍ തനിക്ക് ചില അവസരങ്ങളില്‍ നേരിടുന്ന ഒരു അസ്വസ്ഥതയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘ഡിയര്‍’ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു.
“ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ‘ഡിയര്‍’ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും. ‘ഡിയര്‍’, ‘ഡാർലിങ്’ തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ‘ഡിയര്‍’ വിളിയുണ്ടായേക്കാം. അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ‘ഡിയര്‍’ വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ‘ഡിയര്‍’ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍”.
Post Your Comments