മലയാള സിനിമയില്‍ നിരവധി നായികമാരെ പരിചയപ്പെടുത്തിയ ബാലചന്ദ്ര മേനോന് അവരെ കണ്ടെത്തിയ വഴിയെക്കുറിച്ച് സംസാരിക്കുകയാണ്. ശോഭന, ലിസി, ആനി, നന്ദിനി, പാര്‍വതി, കാര്‍ത്തിക അങ്ങനെ നിരവധി നായിക നടിമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ബാലചന്ദ്ര മേനോന് തന്റെ സിനിമകളിലേക്ക് നായികമാര്‍ വന്ന വഴി എങ്ങനെയാണെന്ന് പങ്കുവയ്ക്കുകയാണ്.
ഞാന്‍ പാര്‍വതിയെ ആദ്യമായി കാണുന്നത് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. പാര്‍വതിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഉണ്ടക്കണ്ണുള്ള അരപാവടക്കാരി എന്റെ മനസ്സില്‍ കിടന്നു. മറ്റൊരു സിനിമയ്ക്ക് വേണ്ടി ഞാന്‍ പറഞ്ഞിട്ടാണ് അവര്‍ അവിടെ വന്നത്. പിന്നെ ഞാന്‍ ‘വിവാഹിതരെ ഇതിലെ ഇതിലെ’ എന്ന സിനിമ ചെയ്തപ്പോള്‍ പാര്‍വതിയെ വിളിച്ചു. ഒരു തുടക്കകാരിയുടെ പതര്‍ച്ചയില്ലാതെ ആ കഥാപാത്രം പാര്‍വതി നന്നായി അഭിനയിക്കുകയും ചെയ്തു.
ലിസിയെ ഒരു നിര്‍മ്മാതാവ് പറഞ്ഞത് പ്രകാരം അഭിനയിപ്പിച്ചതാണ്. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ വേഷം അഭിനയിച്ച ലിസിയെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തു തെരഞ്ഞെടുത്തതല്ല.
ആനി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന കുട്ടിയാണ്. അവതാരക എന്ന നിലയിലാണ് ആനിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ഞാന്‍ ആനിയുടെ മുഖമോ പുരികമോ വസ്ത്രമോ ഒന്നും അല്ല ശ്രദ്ധിച്ചത്. മൂക്കിനു താഴെ ആണ്‍കുട്ടികളെ പോലെ പൊടിച്ചു വരുന്ന മീശയാണ്. ‘അമ്മയാണെ സത്യം’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആനിയുടെ മുഖമാണ്”. ബാലചന്ദ്ര മേനോന് പറയുന്നു.
Post Your Comments