BollywoodGeneralLatest NewsNEWSSocial MediaVideos

ഭർത്താവിന്റെ മുഖത്തടിക്കണോ ? കിടിലൻ വിദ്യയുമായി നടി അനിത ഹസനുദ്ദീൻ ; വീഡിയോ

ഭര്‍ത്താവിന്റെ കരണത്ത് തന്ത്രപരമായി അടിക്കുന്ന വീഡിയോയാണ് അനിത പങ്കുവെച്ചിരിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും ടെലിവിഷന്‍ താരവുമായ അനിത ഹസനുദ്ദീന്‍. ‘വര്‍ഷമെല്ലാം വസന്തം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അഭിമുഖമായ അനിത, എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സമുറൈ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് തെലുങ്കിലും ബോളിവുഡിലും ധാരാളം സിനിമകള്‍ ചെയ്തു. ഇപ്പോൾ സിനിമയിൽ അധികം സജീമാല്ലങ്കിലും ഹിന്ദി ടെലിവിഷന്‍ പരമ്പരകളില്‍ താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനിത ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഭര്‍ത്താവിന്റെ കരണത്ത് തന്ത്രപരമായി അടിക്കുന്ന വീഡിയോയാണ് അനിത പങ്കുവെച്ചിരിക്കുന്നത്. ഈ തന്ത്രം നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാം എന്നും നടി പറയുന്നു. ഒരു മാജിക് കാണിക്കാം എന്ന് പറഞ്ഞാണ് നടി ഭര്‍ത്താവിന്റെ കരണത്ത് അടിയ്ക്കുന്നത്. എന്നാൽ ഭര്‍ത്താവ് രോഹിത്ത് ആ അടി ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അടി കരണത്ത് വീണതും രോഹിത്ത് കസേരയില്‍ നിന്നും എഴുന്നേറ്റു. ദയവു ചെയ്ത് ഇത് വീട്ടില്‍ പരീക്ഷിക്കൂ എന്ന അടിക്കുറിപ്പോടെയാണ്‌ അനിത ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CPKxijHgI62/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button