GeneralLatest NewsMollywoodNEWSSocial Media

അയാളെ കല്യാണം കഴിച്ചില്ലെങ്കിൽ മരിക്കുമെന്ന് പറഞ്ഞു ; ആരാധകൻ കാരണം പേടിച്ചുപോയ അനുഭവം പങ്കുവച്ച് അനിഖ

ആരാധകരുമായി സംവദിക്കുന്നതിനിടെ തന്റെ ജീവിതത്തിലുണ്ടായ പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച് പറഞ്ഞ് അനിഖ

ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ഛോട്ടാമുംബൈയിലൂടെ സിനിമാലോകത്തെത്തിയ അനിഖ ഇതിനകം പതിനഞ്ചോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലുപരി തമിഴിലും നിരവധി ആരാധകരാണ് അനിഖയ്ക്ക് ഉള്ളത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനിഖ ആരാധകരുമായി സംവദിക്കുന്നതിനിടെ തന്റെ ജീവിതത്തിലുണ്ടായ പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്.

നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ഒരാളുടെ ചോദ്യത്തിനായിരുന്നു അനിഖയുടെ മറുപടി.

ചോദ്യം കേട്ട ഉടനെ അനിഖ അത്തരത്തിൽ ഒരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറയുകയായിരുന്നു. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും നടി പറഞ്ഞു.

വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.ക്യൂൻ എന്ന വെബ് സീരീസാണ് ഒടുവിൽ അനിഖ അഭിനയിച്ച് പുറത്തിറങ്ങിയത്. മാമനിതൻ എന്ന തമിഴ് ചിത്രവും അനിഖയുടേതായി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. സീനു രാമസ്വാമി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button