താന്‍ അഭിനയിച്ച ആദ്യ സിനിമയെക്കുറിച്ചും തന്റെ പ്രകടനം കണ്ടു സിബി മലയില്‍ എന്ന സംവിധായകന്‍ പ്രശംസിച്ച നിമിഷത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. നടനെന്ന നിലയില്‍ തുടങ്ങിയ വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമാ ജീവിതം തിരക്കഥാകൃത്തെന്ന നിലയിലും ശ്രദ്ധേയമാണ്. ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി മാറിയ രണ്ടു സിനിമകളുടെ എഴുത്തുകാരില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ എഴുത്തിനു അവധി നല്‍കികൊണ്ട് അഭിനയത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍
“സിബി സാര്‍ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രമായിരുന്നു എന്റെ ആദ്യ സിനിമ. നിര്‍ഗുണ പരിഹാര പാഠശാലയിലേക്ക് കുറേ കുട്ടികളെ വേണമെന്ന് അറിഞ്ഞിട്ടാണ് ഞാനും ആ സിനിമയിലേക്ക് പോകുന്നത്. കൂട്ടത്തില്‍ ഒരാളായിട്ട് നില്‍ക്കാന്‍ വേണ്ടി. അതില്‍ ഒരു ഡയലോഗ് പറയാന്‍ എനിക്കാണ് ഭാഗ്യം ലഭിച്ചത്. എന്റെ പ്രകടനം സിബി സാറിനു ഇഷ്ടപ്പെടുകയും ചെയ്തു. എനിക്ക് അന്ന് അദ്ദേഹം ഒരു ഹസ്തദാനം നല്‍കി. എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡാണത്. എന്റെ പ്രകടനം സിബി സാറിനു ഇഷ്ടമായതിനാല്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പോയി ഡബ്ബ് ചെയ്തതൊക്കെ മറക്കാനാവാത്ത നിമിഷമാണ്. പിന്നീട് സിബി സാറിന്റെ തന്നെ ‘അമൃതം’ എന്ന സിനിമയിലും എനിക്ക് അവസരം ലഭിച്ചിരുന്നു”. വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
Post Your Comments