
സിനിമാ മേഖലയിലെ വിവാഹബന്ധങ്ങളും വേര്‍പിരിയലുകളും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസന് തന്റെ അച്ഛനമ്മമാരുടെ വിവാഹ മോചനത്തിൽ സന്തോഷമാണ് തോന്നിയതെന്ന് തുറന്നു പറയുന്നു.
തെന്നിന്ത്യയുടെ പ്രിയതാരമായ കമല്‍ഹാസനും സരികയും 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2004ല്‍ ആണ് വേര്‍പിരിഞ്ഞത്. മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ലെന്നും രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് നല്ലതെന്നും താരം പറയുന്നു.
read also: രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഗിന്നസ് പക്രു
” താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടു പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയത്.”- സൂം ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.
Post Your Comments