GeneralKollywoodLatest NewsNEWS

പട്ടി കുരയ്ക്കുന്നതല്ലാതെ ആ വീട്ടുകാര്‍ ഒന്നു നോക്കുന്നു പോലും ഇല്ല! കൊവിഡ് കാലത്തെ നൊമ്പരക്കാഴ്‌ചയുമായി സംഗീതജ്ഞൻ

എന്റെ അച്ഛനും ഒരു നാദസ്വരം കലാകാരന്‍ ആയിരുന്നു

രാജ്യമെങ്ങും കോവിഡ് വ്യാപനമാണ്. പ്രതിദിന മരണനിരക്കും വർദ്ധിച്ചിരിക്കുന്ന ഈ അവസരത്തിൽ പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. അതോടെ പരിപാടികൾ ഒന്നുമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കലാകാരന്മാർ. ആളൊഴിഞ്ഞ തെരുവില്‍ ഒരു നാദസ്വര വിദ്വാന്‍ തന്റെ പ്രകടനം നടത്തുന്നതിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് സംഗീതജ്ഞനായ പ്രകാശ് ഉള‌ളി‌യേരി.

READ ALSO: പാകിസ്ഥാനുമുന്നിൽ അങ്ങനെ മുട്ടുമടക്കില്ല; ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചപ്പോൾ പുതിയ വഴികളുമായി മിയ ഖലീഫ

പ്രകാശ് ഉള‌ളിയേരിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്

കുറച്ച്‌ നേരത്തെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു വീഡിയോ…..വല്ലാത്ത വിഷമായി …ഇത് ആരാണ് എന്നൊന്നും അറിയില്ല…..പക്ഷെ അദ്ദേഹം വായിയ്ക്കുന്നത് കേള്‍ക്കാന്‍ കൂടെയുള്ള ആ മൃഗ ജീവി മാത്രം….ഏത് വീടിന്റെ മുന്നില്‍ ആണൊ ആവോ….ആ വീട്ടിലെ പട്ടി കുരയ്ക്കുന്നതല്ലാതെ ആ വീട്ടുകാര്‍ ഒന്നു നോക്കുന്നു പോലും ഇല്ല…..!നാദസ്വരം എന്ന സംഗീത ഉപകരണം എത്ര നാള്‍ സാധകം ചെയ്താലാണ് ഇങ്ങനെ ഇദ്ദേഹം വായിയ്ക്കുന്നത് പോലെ വായിക്കാന്‍ കഴിയുക എന്നറിയൊ…..!!!

എനിയ്ക്ക് അറിയാം കാരണം എന്റെ അച്ഛനും ഒരു നാദസ്വരം കലാകാരന്‍ ആയിരുന്നു…..എന്നെയും പഠിപ്പിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് അച്ഛന്‍….കഴിഞ്ഞില്ല എന്നെ കൊണ്ട്….!സംഗീതം കൊണ്ട് ഉപജീവനം നടത്തുന്ന ഈ പ്രതിഭയ്ക്ക് മൂന്നില്‍ നമസ്‌കരിയ്ക്കുന്നു…..!ഇങ്ങിനെയുള്ള ഈ അവസ്ഥ വന്നതില്‍ ദുഃഖവും…..!! ബഹുമാനപ്പെട്ട കലാകാരാ…..ഇങ്ങനെ കുറച്ചു കാലം കൂടി സഹിയ്‌ക്കേണ്ടി വന്നാല്‍ ഒട്ടു മിക്ക കലാകാരന്‍മാരെയും റോട്ടില്‍ ഈ അവസ്ഥയില്‍ കണേണ്ടിവരും….(റോട്ടിലെങ്കിലും പാടാന്‍ കഴിയുന്ന കാലത്ത്) വലിയ കലാകാരന്‍മാര്‍ വലിയ രീതിയില്‍ സഹിയ്ക്കുമ്ബോള്‍ ആരാലും പരിഗണിയ്ക്കപ്പെടാത്ത കലാകാരന്‍മാര്‍ ദിവസങ്ങള്‍ എണ്ണി സഹിയ്ക്കുന്നു….പ്രതീക്ഷയോടെ…..ബഹുമാനപ്പെട്ട പ്രതിഭയായ നാദസ്വരം കലാകാരാ…..അങ്ങേയ്ക്ക് നമസ്‌കാരം.

https://www.facebook.com/prakash.ulliyeri/posts/4335763073154929

shortlink

Related Articles

Post Your Comments


Back to top button