CinemaGeneralLatest NewsMollywoodNEWS

അതിഥി- വ്യത്യസ്ഥമായ കുടുംബകഥ

വ്യത്യസ്ഥമായ കുടുംബകഥ അവതരിപ്പിക്കുകയാണ് അതിഥി എന്ന ഹ്രസ്വചിത്രം. ചങ്ങാതിക്കൂട്ടം പ്രൊഡക്ഷൻസിനു വേണ്ടി സുമേഷ് നന്ദനം സംവിധാനം ചെയ്ത അതിഥി ഗുഡ്‌വിൽ എൻ്റർടെയ്മെൻ്റ് ചാനലിൽ ടെലികാസ്റ്റ് ചെയ്തു. നിരവധി ടെലിഫിലിം ,ആൽബങ്ങളിൽ, ഗാനരചയിതാവും, മ്യൂസിക് ഡയറക്ടറായും, നടനായും തിളങ്ങിയ കെ.കെ. വർമ്മയാണ് അതിഥിയിൽ, രചയിതാവും, പ്രധാന നടനായും, ഗാനരചയിതാവായും, മ്യൂസിക് ഡയറക്ടറായും തിളങ്ങിയത്. ദുബൈയിലെ മലയാളികൾ പങ്കെടുത്ത അതിഥി മികച്ച ഹ്രസ്വചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു.

ഹരിയും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിൻ്റെ കഥയാണ് അതിഥി എന്ന ചിത്രം പറയുന്നത്. ഹരിയുടെ മൂത്ത കുട്ടി ലയ മുമ്പ് മരണപ്പെട്ടിരുന്നു. അതോടെ ഹരി മാനസികമായി തകർന്നു. ഓഫീസ് ജോലി പോലും അവന് ശ്രദ്ധിക്കാൻ കഴിയാതെ വന്നു. മദ്യം അവന് അഭയമായി. അപ്പോഴും ലയയുടെ സാമീപ്യം അവനെ മാനസികമായി അലട്ടി. ഇളയ കുട്ടി ശ്രുതിയെ ലയയുടെ ആത്മാവ് തട്ടിയെടുക്കും എന്ന് ഹരി വിശ്വസിച്ചു .സുഹൃത്തായ ഡോക്ടർ പല മരുന്നുകൾ മാറ്റി പരീക്ഷിച്ചിട്ടും, ഹരിക്ക് ഒരു മാറ്റവും ഉണ്ടായില്ല. ഒടുവിൽ കുറച്ച് കാലം എവിടെയെങ്കിലും മാറി താമസിക്കാൻ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു് ,ഹരിയും കുടുംബവും പുതിയൊരു താവളം തേടി യാത്രയായി. ആ യാത്രയിൽ ഒരിക്കലും ,പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു!

വ്യത്യസ്തമായ കഥയും, അവതരണവും അതിഥി എന്ന ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. കെ.കെ. വർമ്മ, മധു ബാലകൃഷ്ണൻ ടീമിൻ്റെ ഹൃദ്യമായ ഗാനം പ്രേക്ഷകരെ വശീകരിക്കും. ചങ്ങാതിക്കൂട്ടം പ്രൊഡക്ഷൻസിനു വേണ്ടി സുമേഷ് നന്ദനം സംവിധാനം ചെയ്യുന്ന അതിഥിയുടെ, കഥ, തിരക്കഥ, സംഭാഷണം,ഗാനരചന, സംഗീതം – കെ.കെ. വർമ്മ ,ഡി.ഒ.പി -മുസ്തഫ അബൂബക്കർ ,എഡിറ്റർ -പ്രശാന്ത് മഠത്തിൽ, ക്രിയേറ്റീവ് ഡയറക്ടർ – ഷിബു മുഹമ്മദ്, ആലാപനം – മധു ബാലകൃഷ്ണൻ, ഷെറിൻ മാത്യു, ആർട്ട്, മേക്കപ്പ് – സജീന്ദ്രൻ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ – ഗിരീഷ് കുമാർ, സൗണ്ട് എഫക്ട്, ബി.ജി.എം- രതീഷ് റോയ്, സ്റ്റിൽ – ശ്യാമ്സ്, പോസ്റ്റർ ഡിസൈൻ -ദീപേഷ് രാജ്, ഷനൂഫ് ഹനീഫ, പി.ആർ.ഒ- അയ്മനം സാജൻ കെ.കെ. വർമ്മ ,ഷോജ സുരേഷ്, അനുലയ മനു, അനുശ്രേയ മനു ,ധന്യ, ലിയ യേശുദാസ് ,ഷനൂപ് മുഹമ്മദ്, ചന്ദ്രബാനു, അൻവർ ഹുസൈൻ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button