‘ഡയമണ്ട് നെക്ലസ്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലാല്‍ ജോസ് – ഇക്ബാല്‍ കുറ്റിപ്പുറം ടീം ഒന്നിച്ച ചിത്രമായിരുന്നു ‘വിക്രമാദിത്യന്‍’. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ ബോക്സ് ഓഫീസിലും തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ ‘വിക്രമാദിത്യന്‍’ നിര്‍മ്മിച്ചത് ലാല്‍ ജോസും, മോഹന്‍ നമ്പ്യാരും ചേര്‍ന്നായിരുന്നു. ‘വിക്രമാദിത്യന്‍’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നതിന് മടി കാണിച്ചിരുന്നുവെന്നും ചിത്രത്തിലെ ഒരു പ്രധാന സെന്റിമെന്‍സ് സീന്‍ താന്‍ എങ്ങനെ ചെയ്യുമെന്ന ആശയകുഴപ്പം ദുല്‍ഖറില്‍ ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്.
ലാല്‍ ജോസിന്‍റെ വാക്കുകള്‍
“ഞാന്‍ സംവിധാനം ചെയ്ത ‘വിക്രമാദിത്യന്‍’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ച ശേഷം ദുല്‍ഖര്‍ എന്നെ വിളിച്ചു. അതിലെ ഒരു സെന്റിമെന്‍സ് സീന്‍ താന്‍ എങ്ങനെ ചെയ്യുമെന്ന ആശയ കുഴപ്പം ദുല്‍ഖറില്‍ നിലനിന്നിരുന്നു. ‘നീ ധൈര്യമായി വാ നിന്നെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന കാര്യം ഞാനേറ്റു’ എന്ന് ദുല്‍ഖറിനു ആത്മവിശ്വാസം കൊടുത്തപ്പോഴാണ് സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചത്. ദുല്‍ഖര്‍ ചെയ്യാന്‍ മടിച്ചു നിന്ന ആ രംഗം അവന്‍ ഒറ്റ ടേക്കില്‍ ഒക്കെയാക്കുകയും ചെയ്തു”. ലാല്‍ ജോസ് പറയുന്നു.
Post Your Comments