CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘ജിഹാദികളുടെ പച്ചപ്പണമില്ലെങ്കിൽ സിനിമയില്ലെന്ന് പൃഥ്വിരാജിനറിയാം’; പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ഡിറ്റോ

സച്ചിയുടെ മരണത്തിന് പിന്നിൽ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് താൻ സംശയിക്കുന്നതായും ജോൺ ഡിറ്റോ പറയുന്നു

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു.

അന്തരിച്ച സച്ചിയെന്ന സംവിധായകൻ സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് പൃഥ്വിരാജിനെ വച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നതായും, സച്ചിയുടെ മരണത്തിന് പിന്നിൽ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ജിഹാദികളുടെ പച്ചപ്പണമില്ലെങ്കിൽ സിനിമയില്ല എന്നും, സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും പൃഥ്വിരാജിനറിയാമെന്നും അതിനാലാണ് വാര്യൻകുന്നൻ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്നേഹം അലയടിക്കുന്നതുമെന്നും അദ്ദേഹം ആരോപിച്ചു.

ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര ഗവൺമെന്റിന് കഴിവുണ്ടെന്നും പിണറായി പതിവു പോലെ തന്നെ താൻ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാൾ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് പരോക്ഷമായി പ്രഖ്യാപിച്ചുവെന്നും ജോൺ ഡിറ്റോ വ്യക്തമാക്കുന്നു. കുഞ്ഞിത്തവളകളായ സണ്ണി വെയ്ൻ, സലിം കുമാർ എന്നിവരെ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും, ആണായി സത്യത്തിനൊപ്പം നിൽക്കാൻ കഴിയില്ലെങ്കിൽ മമ്മൂട്ടിയെ പോലെ ബുദ്ധിപൂർവ്വം മിണ്ടാതിരിക്കാനും അദ്ദേഹം പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം.

അന്തരിച്ച സച്ചിയെന്ന സംവിധായകൻ സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നില്ലേ? സ്വർണ്ണം എന്ന പേരിൽ.
ആ സിനിമയുടെ കഥയൊന്നു താങ്കൾക്ക് വെളിപ്പെടുത്താമോ?
സച്ചിയുടെ മരണത്തിന് പിന്നിൽ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് ഞാൻ സംശയിക്കുന്നു.ആ സിനിമ സച്ചി മരിച്ചതോടെ ഉപേക്ഷിക്കാൻ കാരണം? സച്ചിയുടെ ഓർമ്മയ്ക്കായി സംവിധായകൻ കൂടിയായ പൃഥ്വി അത് പുറത്തിറക്കാതിരുന്നതെന്തേ?

ജിഹാദികളുടെ പച്ചപ്പണമില്ലെങ്കിൽ സിനിമയില്ല എന്ന് നിനക്കറിയാം. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും നിനക്കറിയാം. വാര്യൻകുന്നൻ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്നേഹം അലയടിക്കുന്നതും അതാണെന്ന് സാമാന്യമായി സിനിമ രംഗത്തു നിൽക്കുന്ന ആർക്കുമറിയാവുന്ന വസ്തുതയാണ്. ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര ഗവൺമെന്റിന് കഴിവുണ്ട്. ISIS ന്റെ സാന്നിദ്ധ്യം ലക്ഷദ്വീപിലുണ്ട് എന്ന് റിപ്പോർട്ട് നൽകിയത് ഫാറുഖ് ഖാനാണ്. അതനുസരിച്ച് കേന്ദ്രം ശക്തമായ നടപടിയെടുത്തു. പ്രഫുൽ പട്ടേലിനെ അവിടെ നിയമിച്ചു. അത് തുടരും .
പിന്നെ, സണ്ണി വെയ്ൻ, സലിം കുമാർ തുടങ്ങിയ കുഞ്ഞിത്തവളകളെക്കുറിച്ച് എന്ത് പറയാൻ. ?
ആര് മുഖവിലയ്‌ക്കെടുക്കാൻ ?

പിണറായി പതിവു പോലെ തന്നെ താൻ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാൾ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും പരോക്ഷമായി പ്രഖ്യാപിച്ചു. പൃഥ്വിരാജേ, പിണറായിയെപ്പോലെ ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക.എന്നിട്ട് ആണായി സത്യത്തിനൊപ്പം നിൽക്കുക.
അത്രയും ചങ്കൂറ്റം ഇല്ലെങ്കിൽ മമ്മൂട്ടിയെ പോലെ ബുദ്ധിപൂർവ്വം മുണ്ടാണ്ടിരിക്കുക.

shortlink

Related Articles

Post Your Comments


Back to top button