CinemaGeneralLatest NewsMollywoodNEWS

തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ കുറിച്ച് അനിഖ പറയുന്നു

ആരാധകരുമായി സംവദിച്ച് അനിഖ

ബാലതാരമായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി സൂപ്പർതാരങ്ങളുടെ കൂടെ കേന്ദ്രകഥാപാത്രമായി തന്നെ അനിഖ നിറഞ്ഞാടിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി നിൽക്കുന്ന താരത്തിനോട് ആരാധകർ ചോദിച്ച ചോദ്യവും അതിനു നടി നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read:സിനിമ അനിസ്ലാമികം; അന്ന് ഷൂട്ടിങ് തടഞ്ഞ മതവാദികൾക്കായി പൃഥിരാജിന്റെ പിന്തുണ, വിമർശനം

നിങ്ങളുടെ കടുത്ത ആരാധകനാണെന്നും പറഞ്ഞ് ഒരാൾ വന്ന് വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും എന്നായിരുന്നു ചോദ്യം. ഇതിനു അനിഖ നൽകിയ ഉത്തരമാണ് ആരാധകരെ ഞെട്ടിച്ചത്. ശരിക്കും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ഇമെയിൽ വഴിയായിരുന്നു വിവാഹാഭ്യർത്ഥന, ആദ്യം പേടിച്ചുവെങ്കിലും പിന്നീട് അതിനെ അവഗണിച്ചുവെന്ന് നടി പറയുന്നു.

ഉയരത്തെ കുറിച്ച് അപകർഷതാബോധം തോന്നിയിരുന്നോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. അതിനു യേസ് എന്നാണ് അനിഖ മറുപടി നൽകിയിരിക്കുന്നത്. ആദ്യം അത് വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനെ ഒരു നേട്ടമായിട്ടാണ് കാണുന്നതെന്ന് നടി പറയുന്നു. വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പയാണ് അവസാനം അഭിനയിച്ച മലയാള സിനിമ. നായികയായി വരുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു താരം.

 

shortlink

Related Articles

Post Your Comments


Back to top button